നവജീവന്‍ ട്രസ്റ്റ് സ്ഥാപകന്‍ പി. യു തോമസിന്റ ജീവിതകഥ സിനിമയാകുന്നു. ഒരു നല്ലകോട്ടയംകാരന്‍ എന്നാണ് സിനിമയുടെ പേര്.
സൈമണ്‍ കുരുവിള കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നു. നന്മ ചെയ്യുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. റോബിന്‍സ്, അശോകന്‍, ഷാജു തുടങ്ങിയ മലയാളത്തിലെ പ്രമുഖതാരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അല്മായരുടെ നേതൃത്വത്തില്‍ ആദ്യമായി ആരംഭിച്ച ജീവകാരുണ്യ പ്രസ്ഥാനമാണ് നവജീവന്‍. ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ട ഈ സ്‌നേഹശുശ്രൂഷ കോട്ടയം മെഡിക്കല്‍ കോളജിലാണ് തുടക്കം കുറിച്ചത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവിതരണം ചെയ്ത് ആരംഭിച്ച നവജീവന്‍ ഇന്ന് നൂറിലധികം മാനസികരോഗികളുടെ പുനരധിവാസകേന്ദ്രമാണ്.
മെഡിക്കല്‍ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഇന്നും മുടക്കമില്ലാതെ അന്നവിതരണം നടത്തുകയും ചെയ്യുന്നു.