ബംഗഌര്:കന്യാസ്ത്രീയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സേക്രട്ട് ഹാര്‍ട്‌സ് ഓഫ് ജീസസ് ആന്റ് മേരി കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സാന്ദ്ര വിയാനിയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു.
2012 ലാണ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌര്‍ ഓഫ് ബഥനി സമൂഹത്തില്‍ ചേര്‍ന്നത്. ബെല്‍ഗാമിലെ ഗുരുശാന്തപ്പയുടെയും കൗസുമരിയായുടെയും നാലു മക്കളില്‍ രണ്ടാമത്തെ സന്താനമാണ്.
മരണകാരണം അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.