വത്തിക്കാന്‍ സിറ്റി: ഓരോ കുമ്പസാരവും പുതിയതും പരിപൂര്‍ണ്ണവുമായ വിശുദ്ധീകരണത്തിലേക്കുള്ള വഴിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത് ദൈവത്തിന്റെ രാജ്യവും സ്‌നേഹത്തിന്റെ രാജ്യവും സത്യവും സമാധാനവും വ്യാപിപ്പിക്കാനും സഹായിക്കുന്നു. ഇന്നലെ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ വൈദികരോടും സെമിനാരിവിദ്യാര്‍ത്ഥികളോടും സംസാരിക്കുകയായിരുന്നു പാപ്പ.
കുമ്പസാരം എന്ന കൂദാശ കുമ്പസാരിക്കുന്ന ആള്‍ക്കും കുമ്പസാരിപ്പിക്കുന്ന ആള്‍ക്കും ഒന്നുപോലെ വിശുദ്ധീകരണത്തിനുള്ള വഴിയാണ്. എന്റെ പ്രിയ ചെറുപ്പക്കാരായ കുമ്പസാരക്കാരേ, നിങ്ങള്‍ ഉടന്‍ തന്നെ അത് അനുഭവിച്ചറിയും. കുമ്പസാരിപ്പിക്കുന്നവരായ നമ്മള്‍ കുമ്പസാരത്തിലൂടെ ലഭിക്കുന്ന മാനസാന്തരത്തിന്റെ അത്ഭുതങ്ങളെക്കുറിച്ച് ധ്യാനിക്കണം. കുമ്പസാരത്തിലൂടെ ഉണ്ടാകുന്ന മാനസാന്തരത്തിന് മാലാഖമാര്‍ മാത്രമായിരിക്കും സാക്ഷികള്‍.
വൈദികര്‍ തങ്ങള്‍ക്കു വേണ്ടി തന്നെ നിരന്തരം കുമ്പസാരിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. അത് അവര്‍ തന്നെ സ്വയം ശുദ്ധീകരിച്ച് നല്ല കുമ്പസാരക്കാരനാകാന്‍ വേണ്ടിയാണ്. കുമ്പസാരിപ്പിക്കാന്‍ പോകുന്നതിന് മുമ്പ് ആദ്യം കുമ്പസാരിക്കുക ശേഷം പാപ പൊറുതി നല്കുക. ഇത് നമ്മെ ഒരുപാട് സഹായിക്കും. പാപ്പ പറഞ്ഞു.