കാരക്കാമല: കത്തോലിക്കാസഭയെയും വൈദികരെയും കന്യാസ്ത്രീകളെയും അപമാനിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയുടെ എഴുത്തുകാരിയും മുന്‍ എഫ്‌സിസി സഭാംഗവുമായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ താമസിക്കുന്ന കോണ്‍വെന്റിലേക്ക് വിശ്വാസികള്‍ പ്രതിഷേധപ്രകടനം നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടുന്ന നൂറുകണക്കിന് ആളുകളാണ് കാരക്കാമല കോണ്‍വെന്റിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത്.
അതേ സമയം സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സ് തലശ്ശേരിയില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തിനെതിരെ തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍യുവജനങ്ങള്‍ പ്രതിഷേധപ്രകടനം നടത്തി. ഇതേ തുടര്‍ന്ന് പുസ്തകസ്റ്റാള്‍ അടച്ചുപൂട്ടി.