ആലപ്പുഴ: എഫ്‌സിസി സന്യാസിനി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ എന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ പുസ്തകത്തിനെതിരെ യുവജ്യോതി കെസിവൈഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.സമാധാനപരമായി പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിലും ഈ പുസ്തകത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു. അന്നും യുവജനങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലൂസി കളപ്പുരയ്ക്കലിന്റെ വിവാദഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്ക്‌സാണ്.