Tuesday, December 3, 2024
spot_img
More

    അരുണാച്ചല്‍ പ്രദേശില്‍ ഗ്രോട്ടോ തകര്‍ത്തു, മാതാവിന്റെ രൂപം കാണാനില്ല


    മിയാവോ: അരുണാച്ചല്‍ പ്രദേശില്‍ രണ്ടു സ്ഥലങ്ങളിലായി രണ്ട് മരിയന്‍ ഗ്രോട്ടോകള്‍ തകര്‍ക്കപ്പെട്ടു. ഇറ്റാനഗറിലും മിയാവോയിലുമാണ് മരിയന്‍ ഗ്രോട്ടോകള്‍ തകര്‍ക്കപ്പെട്ടത്. രണ്ടിടങ്ങളില്‍ നിന്നും മാതാവിന്റെ രൂപവും അപ്രത്യക്ഷമായിട്ടുണ്ട്. ഇത് തങ്ങളെ ആശങ്കാകുലരാക്കുന്നതായി വിശ്വാസികള്‍ പ്രതികരണം അറിയിച്ചു.

    മിയാവോയിലെ തേസു ഇടവകയിലാണ് ഒരുഗ്രോട്ടോ തകര്‍ക്കപ്പെടുകയും മാതാവിന്റെ രൂപം കാണാതാകുകയും ചെയ്തത്. മറ്റേ സംഭവം നടന്നത് ഇറ്റാനഗറിലെ ഡോയിമുഖ് ഇടവകയിലാണ്.

    രണ്ടു സംഭവങ്ങളും തമ്മില്‍ വളരെ നല്ല സാമ്യമുണ്ടെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇന്ത്യയിലെ കത്തോലിക്കാസഭയുടെ വക്താവ് ഫാ. ഫെലിക്‌സ് ആന്റണി പറഞ്ഞു. രണ്ടു സംഭവങ്ങളും നടന്നത് ഒരേ ദിവസമാണ്. രണ്ടു സ്ഥലങ്ങളും അരുണാച്ചല്‍ പ്രദേശിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. രണ്ടിടത്തും ഗ്രോട്ടോയാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനാന്തരീക്ഷം തകര്‍ക്കുക എന്നതാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്ന് തോന്നുന്നു.

    പൊതുതിരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തില്‍ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ആളുകള്‍ക്കിടയില്‍ ആശങ്കകള്‍ ഉണര്‍ത്തിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!