പാലാ: 37 ാമത് പാലാ രൂപത ബൈബിള്‍ കണ്വന്ഷന് ഡിസംബര്‍ 19 ന് തുടക്കമാകും. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഇത്തവണ കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വന്‍ഷന്‍ 23ന് സമാപിക്കും. മുന്‍വര്‍ഷങ്ങളിലെന്നതുപോലെ രണ്ടു സമയങ്ങളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പതുമണിമ ുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയും വൈകുന്നേരംനാലുമണി മുതല്‍ രാത്രി ഒമ്പതു മണിവരെയും. സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ സീറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.