Wednesday, October 9, 2024
spot_img
More

    ക്രിസ്തുമസ് അവധി വെട്ടിച്ചുരുക്കി, പകരം മൂന്നുദിവസം നീണ്ടുനില്ക്കുന്ന ഗണിതോത്സവവുമായി വിദ്യാഭ്യാസ വകുപ്പ്

    പത്തനംതിട്ട: ക്രിസ്തുമസ് അവധി ദിവസങ്ങളില്‍ ഞായറാഴ്ചയുള്‍പ്പടെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ്. ഡിസംബര്‍ 21,22,23 തീയതികളിലായി ഗണിതോത്സവം പരിപാടിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 22 ഞായറാഴ്ചയാണ്.

    ഓരോ ഗ്രാമപഞ്ചായത്തിലും ബിആര്‍സികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ഗണിതോത്സവം പരിപാടിക്കെതിരെ ക്രൈസ്തവ സമുദായത്തിന്റെ ഭാഗത്തു നിന്നും വിവിധ അധ്യാപകസംഘടനകളുടെ ഭാഗത്തു നിന്നും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

    ക്രൈസ്തവരെയും അവര്‍ വിശുദ്ധമായി ആചരിക്കണമെന്ന് തിരുസഭ അനുശാസിക്കുന്ന ഞായറാഴ്ചകളെയും ലക്ഷ്യമാക്കി സര്‍ക്കാര്‍ തലത്തില്‍ പരീക്ഷകളും മറ്റ് കോഴ്‌സുകളും ഉള്‍പ്പെടെ പല പരിപാടികളും നടത്തുന്നത് ഇപ്പോള്‍ നിത്യസംഭവമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!