Monday, October 14, 2024
spot_img
More

    കുമ്പസാരിക്കാന്‍ പോകാന്‍ പേടിയോ? ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ ധൈര്യത്തോടെ കുമ്പസാരിക്കാം…

    കുമ്പസാരം എന്ന കൂദാശയ്ക്ക് പോകുന്നത് പലപ്പോഴും അത്ര എളുപ്പമായ കാര്യമല്ല. ആത്മാര്‍ത്ഥമായ അനുതാപവും പശ്ചാത്താപവും ഒരുക്കവും എല്ലാം അതിന് വേണം. പലരെയും കുമ്പസാരക്കൂടുകളില്‍ നിന്ന് പിന്നിലേക്ക് വലിക്കുന്നത് പാപങ്ങള്‍ ഏ്റ്റുപറയാനുള്ള മടിയാണ്.

    വൈദികന്‍ എന്തുവിചാരിക്കും എന്ന ഭയം ചിലരെയെങ്കിലും പിടികൂടിയിട്ടുമുണ്ട്. സാത്താനാണ് ഈ മടിയും ഭയവും നമ്മില്‍ ജനിപ്പിക്കുന്നത്. കുമ്പസാരം വഴി നമ്മുടെ ആത്മാവിന് ലഭിക്കുന്ന നന്മകള്‍ നഷ്ടപ്പെടുത്തുകയാണ് സാത്താന്റെ ലക്ഷ്യം അതുകൊണ്ട് കുമ്പസാരത്തിന് ഒരുങ്ങുന്നതിന് നമുക്ക് നല്ല ഒരുക്കം അത്യാവശ്യമാണ്. നമ്മെ ശക്തിപ്പെടുത്തുന്നതിന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം.

    ചില നേരങ്ങളില്‍ നമ്മള്‍പാപങ്ങള്‍ നേരാംവണ്ണം ഓര്‍മ്മിക്കണമെന്നുമില്ല കാരണം ദിവസവും ഓരോരോപാപങ്ങള്‍ ചെയ്യുന്നവരാണ് നമ്മള്‍. നമ്മുക്കവയൊന്നും കൃത്യമായി വേര്‍തിരിച്ചെടുക്കാന്‍ കഴിയണമെന്നുമില്ല. ഇങ്ങനെ പലപല സാഹചര്യങ്ങളില്‍ കുമ്പസാരം നല്ലരീതിയില്‍ നടത്താന്‍ ബുദ്ധിമുട്ടുകയോ നല്ലകുമ്പസാരം നമുക്ക് ലഭിക്കാതെവരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുക.

    ഓ കരുണാമയനായ കര്‍ത്താവേ എന്നെ പ്രകാശിപ്പിക്കണമേ എന്റെ വഴികളും എന്റെ കാലടികളും കൃത്യമായി അറിയുന്നവനേ,സത്യപ്രകാശമായവനേ എന്റെ ഹൃദയത്തിലെ അന്ധകാരം അകറ്റണമേ, എന്റെ ഹൃദയത്തിലെ കറ കഴുകിക്കളയണമേ അവിടുത്തെ കൃപയെനിക്ക്‌നല്കിയാലും. അവിടുത്തെ ശ്കതികൊണ്ട് എന്നെ നിറയ്ക്കണമേ.പാപങ്ങളെല്ലാം കൃത്യമായി ഓര്‍മ്മിച്ചും ക്രമത്തോടെ ഏറ്റുപറഞ്ഞും അനുഗ്രഹം പ്രാപിക്കാന്‍ എന്നെ സഹായിക്കണമേ. ആത്മാര്‍ത്ഥമായ അനുതാപവും പശ്ചാത്താപവും എനിക്ക് നല്കണമേ. അങ്ങയോടാണ് ഞാന്‍ പാപങ്ങള്‍ ഏറ്റുപറയുന്നതെന്ന വലിയ തിരിച്ചറിവ് എനിക്ക് നല്കിയാലും .

    പാപങ്ങള്‍ ഏറ്റുപറയാനുള്ള എളിമയും എനി്ക്ക തരണമേ. കഴുകിവെടിപ്പാക്കപ്പെട്ട ഹൃദയത്തോടെ ഈ നിമിഷം മുതല്‍ ജീവിക്കുവാന്‍ എന്നെ സഹായിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!