കാക്കനാട്: സിബിസിഐ എക്യുമെനിക്കല്‍ ഡയലോഗ് കമ്മീഷന്‍ ദേശീയ സെമിനാര്‍ ഇന്ന് സമാപിക്കും.ഇന്നലെ മൗണ്ട് സെന്റ് തോമസിലാണ് സെമിനാര്‍ ആരംഭിച്ചത്.
കൊച്ചി ചാവറ സാംസ്‌കാരികവേദി, സീറോ മലബാര്‍ എക്യുമെനിക്കല്‍ കമ്മീഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു.
ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന സെമിനാര്‍ കെസിബിസി സഭൈക്യ മതാന്തരസംവാദ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ ഉദ്ഘാടനം ചെയ്യും.