Tuesday, July 1, 2025
spot_img
More

    നൈജീരിയായില്‍ ഫുലാനി തീവ്രവാദികള്‍ ഈ വര്‍ഷം കൊന്നൊടുക്കിയത് ആയിരത്തോളം ക്രൈസ്തവരെ

    നൈജീരിയ: ഫുലാനി ഹെര്‍ഡ്‌സ്മാന്‍ തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഈ വര്‍ഷത്തില്‍ ഇതുവരെ പൊലിഞ്ഞത് ആയിരത്തോളം ക്രൈസ്തവ ജീവനുകള്‍. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് റിലീഫ് ട്രസ്റ്റാണ് ( HART)) ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

    യുകെയിലെ പാര്‍ലമെന്റേറിയന്‍ ബാരോനെസ് കരോലിന്‍ സ്ഥാപിച്ചതാണ് Hart. .യുവര്‍ ലാന്റ് ഓര്‍ യുവര്‍ ബോഡി എന്ന ടൈറ്റിലില്‍ നവംബര്‍ 18 നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

    ഇസ്ലാമിക തീവ്രവാദികളാണ് ഫുലാനികള്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണ് ഇവര്‍.ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഇവര്‍ ക്രൈസ്തവരുടെ സ്വത്തും സ്ഥലവും കൈവശമാക്കുകയുംഅതിനിടയില്‍ അവരെ കൊന്നൊടുക്കുകയും ചെയ്യുന്നു.

    ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ നൈജീരിയായ്ക്ക് 12 ാംസ്ഥാനമാണുള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!