Thursday, October 10, 2024
spot_img
More

    പന്തിയോസ് പീലാത്തോസിനെ എന്തുകൊണ്ടാണ് വിശ്വാസപ്രമാണത്തില്‍ അനുസ്മരിക്കുന്നത്?


    വിശ്വാസപ്രമാണത്തില്‍ നാം പരാമര്‍ശിച്ചുപോരുന്ന ഒരു പേരാണ് പന്തിയോസ് പീലാത്തോസ്. പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകള്‍ സഹിച്ച് എന്നാണ് നിര്‍ദ്ദിഷ്ട പരാമര്‍ശം. എന്തുകൊണ്ടാണ് വിശ്വാസപ്രമാണത്തില്‍ പീലാത്തോസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    പലരും ഒരിക്കലെങ്കിലും ഇങ്ങനെയൊരു ചിന്തയിലൂടെ കടന്നുപോയിട്ടുണ്ടാവും. ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട് യൂദാ സ്‌കറിയാത്തോയെ എങ്ങനെയാണോ നാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നതു അതില്‍ന ിന്ന് തെല്ലും ഭിന്നമല്ല പീലാത്തോസിന്റെ കാര്യവും.

    കത്തോലിക്കാസഭയുടെ ആരംഭകാലം മുതല്‍ പീലാത്തോസിന്റെ പേര് വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് പാരമ്പര്യം പറയുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തെര്‍ത്തുല്യനെപോലുളളവര്‍ ഈ പേര ഉദ്ധരിച്ചിരുന്നതായിട്ടാണ് ചരിത്രം. ഇതിന്റെ ഒന്നാമത്തെ കാരണം ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും ചരിത്രപരതയെ ഒരിക്കല്‍ക്കൂടി ഊന്നിപ്പറയുക എന്നതാണ്.

    പീലാത്തോസി്‌ന്റെ ഭരണത്തിന് ബൈബിളിന് വെളിയിലും തെളിവുകളുണ്ട്. ക്രിസ്തുവിന്റെ മരണം വിശ്വാസപരമായ ഒരു സത്യം മാത്രമല്ല ചരിത്രപരമായി കൂടി അതിന് തെളിവുകളുണ്ടെന്നും റോമന്‍ചരിത്രവുമായി അതിന് ബന്ധമുണ്ടെന്നും തെളിയിക്കുക എന്ന ഉദ്ദേശ്യമാണ് പീലാത്തോസിന്റെ പേര് വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തുകവഴി ആദ്യകാല തിരുസഭാംഗങ്ങള്‍ നടത്തിയത്.

    വിശ്വാസപ്രമാണം രൂപപ്പെട്ടത് സഭയുടെ ആദ്യനൂറ്റാണ്ടുകളിലായിരുന്നു. ആ സമയത്ത് ക്രൈസ്തവര്‍ റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലുമായിരുന്നു.

    ചുരുക്കത്തില്‍ ക്രിസ്തുവിന്റെ മരണത്തിന്റെ ചരിത്രപരതയെ ആധികാരികമായി വ്യക്തമാക്കാനാണ് പീലാത്തോസിന്റെ പേര് വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!