മാനന്തവാടി: എഫ് സിസി യില്‍ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസികളപ്പുരയ്ക്ക് കോണ്‍വെന്റില്‍ തന്നെ തുടരാന്‍ കോടതിയുടെ അനുവാദം. മാനന്തവാടി മുന്‍സിഫ് കോടതിയാണ് അനുവാദം നല്കിയത്. ജനുവരി ഒന്നിലേക്ക് കേസ് മാറ്റിക്കൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.
ഓഗസ്റ്റ് മാസത്തിലാണ് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് ലൂസിയെ അധികാരികള്‍ പുറത്താക്കിയത്. സന്യാസസമൂഹത്തിന്റെ നടപടിയെ വത്തിക്കാനും അംഗീകരിച്ചിരുന്നു.