പാലാ: പാലാ രൂപത 37 ാമത് ബൈബിള്‍കണ്‍വന്‍ഷനിലെ സായാഹ്ന കണ്‍വന്‍ഷന്‍ വേദി അവിചാരിത സംഭവങ്ങള്‍ കൊണ്ട് അവിസ്മരണീയമായി. കണ്‍വന്‍ഷന്‍ നയിക്കുന്ന ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ സത്യസഭ വിട്ടു പെന്തക്കോസ്ത സഭയിലേക്ക് പോയവരുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ തന്നെ കാണാന്‍ വന്ന ബ്ര. സജിതിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
പെന്തക്കോസ്ത് അനുഭാവിയും പാസ്റ്ററുമായിരുന്ന ബ്ര. സജിത് അടുത്തയിടെയാണ് കത്തോലിക്കാസഭയിലേക്ക് മടങ്ങിവരാനുള്ള തീരുമാനം അറിയിച്ചത്. ഈ തീരുമാനമെടുക്കാന്‍ ത്‌ന്നെ സ്വാധീനിച്ചവരില്‍ പ്രമുഖന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാലായില്‍ കണ്‍വന്‍ഷന്‍ നയിക്കുന്ന ഡാനിയേലച്ചനെ കാണാന്‍ യാത്രയ്ക്കിടയില്‍ എത്തിയതായിരുന്നു സജിത്. തന്നെ കാണാന്‍ വന്ന അദ്ദേഹത്തെ ഡാനിയേലച്ചന്‍ സദസിന് പരിചയപ്പെടുത്തുകും സുജിതിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെടുകയും ചെയ്തു.
അടുത്തവര്‍ഷം സത്യസഭയിലേക്ക് അനേകം പേര്‍ മടങ്ങിവരുമെന്ന് രണ്ടുമിനിറ്റ് നേരത്തെ സംസാരത്തില്‍ സജിത് സദസിനോടായി അറിയിച്ചു. കഴിഞ്ഞ കുറെനാളായി സത്യസഭവിട്ടുപോയവരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിന് ഫലം കണ്ടുതുടങ്ങിയെന്നും ഫാ.ഡാനിയേല്‍ പറഞ്ഞു.
പതിനാറാം വയസില്‍ കത്തോലിക്കാസഭയില്‍ നിന്ന് പിരിഞ്ഞുപോയ വ്യക്തിയാണ് സജിത്. ഇപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസുണ്ട്.
സത്യസഭ വിട്ടപോയവരുടെ മടങ്ങിവരവിനുവേണ്ടിയുള്ള ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെപ്രാര്‍ത്ഥന മരിയന്‍ മിനിസ്ട്രി ഏറ്റെടുകുയും പ്രത്യേക പ്രാര്‍ത്ഥനകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.