സിംല: സിംലയിലെ ക്രൈസ്തവവിശ്വാസത്തിന്റെ നാഴികക്കല്ലായ ക്രൈസ്റ്റ് ചര്‍ച്ചിലെ ദേവാലയ മണികള്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം നാളെ ക്രിസ്തുമസ് ദിനത്തില്‍മ ുഴങ്ങും. കേടുപാടുകളെ തുടര്‍ന്ന് വര്‍ഷങ്ങളായി നിലച്ച അവസ്ഥയിലായിരുന്നു മണി. ആവശ്യമായ പാര്‍ട്‌സുകള്‍ കിട്ടാതെ വന്നതും സാമ്പത്തികമില്ലാത്തതുമാണ് ഈ നീണ്ടവര്‍ഷങ്ങള്‍ മണിയെ നിശ്ശബ്ദമാക്കിയത്.
തങ്ങളുടെ കുട്ടിക്കാലത്ത് ഈ മണിനാദം കേട്ടുണര്‍ന്നതിന്റെ ഓര്‍മ്മകള്‍ പല മുതിര്‍ന്നവരും പങ്കുവച്ചു.
നോര്‍ത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ദേവാലയമാണ് ക്രൈസ്റ്റ് ചര്‍ച്ച്. 1857 ല്‍ ബ്രിട്ടീഷുകാരാണ് ദേവാലയം പണികഴിപ്പിച്ചത്. 1844 ല്‍ നിര്‍മ്മാണം ആരംഭിച്ച ദേവാലയം 1857 ല്‍ പൂര്‍ത്തിയായി. അമ്പതിനായിരം രൂപയായിരുന്നു നിര്‍മ്മാണച്ചെലവ്.