Sunday, October 13, 2024
spot_img
More

    വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു, ഹിന്ദുത്വ തീവ്രവാദികള്‍ കത്തോലിക്കാ സ്‌കൂള്‍ ആക്രമിച്ചു


    ചിന്നസേലം: വിദ്യാര്‍ത്ഥിനികളിലൊരാള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഹിന്ദുത്വതീവ്രവാദികള്‍ കത്തോലിക്കാ സ്‌കൂള്‍ ആക്രമിച്ചു. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി നടത്തിവന്നിരുന്ന ലിറ്റില്‍ ഫഌവര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്.

    പൂങ്കുഴലി എന്ന പതിനഞ്ചുകാരി ആത്മഹത്യ ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ചിന്നസേലത്തിന് സമീപത്തുള്ള കല്ലക്കുറിച്ചി ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ വീട്. സ്‌കൂള്‍ ഫൈനല്‍ ഇയര്‍ എക്‌സാമിന് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മാതാപിതാക്കള്‍ വഴക്കുപറയുമോയെന്ന് പേടിച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് കൂട്ടുകാരികള്‍ പറയുന്നു.

    മാര്‍ച്ച് 25 ന് ആയിരുന്നു ആത്മഹത്യ. വീട്ടുകാര്‍ ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. പിറ്റേന്നാണ് സ്‌കൂളിന് നേരെ ആര്‍എസ്എസ് അനുഭാവികളുടെ നേതൃത്വത്തില്‍ ആക്രമണം നടന്നത്. സംഘത്തിലെ സ്ത്രീകള്‍ കന്യാസ്ത്രീകളുടെ നേരെ ചെയ്ന്‍ വീശുകയും സാരി വലിച്ചുകീറുകയും ചെയ്തു. കമ്പ്യൂട്ടറുകള്‍, സ്‌കൂള്‍ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയ്ക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

    നാലു കന്യാസ്ത്രീകള്‍ക്കും രണ്ട് അനധ്യാപകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. അവര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പോലീസിന്റെ നിര്‍ദ്ദേശാനുസരണം സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെക്കുറിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും സ്‌കൂള്‍ ആക്രമണം അവരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!