വത്തിക്കാന്‍ സിറ്റി:അയല്‍ക്കാര്‍ക്ക് നന്മ ചെയ്യാന്‍ അവര്‍ നല്ലവരാകുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുമസ് ദിനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.
മാറ്റം നമ്മളില്‍ തന്നെ തുടങ്ങുക. ഇത് കൃപ സൗജന്യമായി സ്വീകരിക്കുന്നതിന് നമുക്ക് കാരണമാകും. ഈശോഈ ലോകത്തെ മാറ്റിമറിച്ചത് സമ്മര്‍ദ്ദം ചെലുത്തിയല്ല, മറിച്ച് തന്റെ ജീവിതദാനം വഴിയാണ്.. ദൈവം നമ്മെ സൗന്ദര്യമുള്ളവരായി കണ്ടു. നാം എന്തുചെയ്യുന്നു എന്ന് നോക്കിയല്ല മറിച്ച് നാം ആരാണ് എന്ന് നോക്കിയാണ് ദൈവം നമ്മെ സ്‌നേഹിക്കുന്നത്.
അവിടുന്ന് നമ്മുടെ മാനുഷികതയെ സ്വന്തമാക്കി. മാലാഖമാര്‍ ആട്ടിടയരെ അറിയിച്ച സന്തോഷത്തിന്റെ സദ്വാര്‍ത്ത എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. നാം എല്ലാം ആ ആട്ടിടയരെപോലെ ബലഹീനതകളും പരാജയങ്ങളും ഉളളവരാണ്. നാം ഒരിക്കലും വിശുദ്ധരല്ല. എന്നിട്ടും ദൈവം ആട്ടിടയരെ വിളിച്ചു. അവിടുന്ന് നമ്മെയും വിളിക്കുന്നു കാരണം അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു.
ജീവിതത്തിലെ ഇരുണ്ടരാത്രികളിലും അവിടുന്ന് നമ്മോട് പറയുന്നു, ഭയപ്പെടാതിരിക്കുക, ധൈര്യം അവലംബിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക, സമയം പാഴാക്കാതിരിക്കുക.
ക്രിസ്തുമസ് രാത്രി ഭയത്തെ ഇല്ലാതാക്കിയ സ്‌നേഹത്തിന്റെ രാത്രിയാണ്. പുതിയ പ്രത്യാശ ഉദയം ചെയ്തരാത്രിയാണ്. മനുഷ്യവംശമേ ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങളൊരിക്കലും ഏകാകികളല്ല. നിങ്ങളുടെ കൈകള്‍ ശൂന്യമായി കാണപ്പെടുന്നുവെങ്കില്‍, സ്‌നേഹത്തിന്റെ ദാരിദ്ര്യം ഹൃദയത്തില്‍ അനുഭവിക്കുന്നുവെങ്കില്‍ ഈ രാത്രി നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ദൈവകൃപ നിങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കിയിരിക്കുന്നു. ഈ പ്രകാശം സ്വീകരിക്കുക. പാപ്പ പറഞ്ഞു.