വത്തിക്കാന്‍ സിറ്റി: ദൈവശാസ്ത്രജ്ഞനായ കര്‍ദിനാള്‍ പ്രോസ്‌പെര്‍ ഗ്രെച്ച് ദിവംഗതനായി. 94 വയസായിരുന്നു.
1925 ല്‍ ജനിച്ച അദ്ദേഹം 1950 ല്‍ റോമിലെ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ വച്ച് വൈദികനായി. പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റി, പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്ന് തിരുവചനത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി.
ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും കേംബ്രിഡ്ജില്‍ നിന്നും പഠനം കഴിഞ്ഞെത്തിയ അദ്ദേഹം പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട വിവിധ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്തു. 1961 ല്‍ ബിഷപ്പായി.
അഗസ്റ്റീനിയന്‍ പാട്രിസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് 1971 മുതല്‍ 1979 വരെ അതിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു.2012 ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കര്‍ദിനാള്‍ പദവി നല്കി ആദരിച്ചു.
2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ധ്യാനത്തിന് നേതൃത്വം നല്കിയതും ഗ്രെച്ചെയായിരുന്നു.