എക്‌സിറ്റര്‍: മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മരിയന്‍ ത്രൈമാസികയുടെ പുതിയ ലക്കം പുറത്തിറങ്ങി. മൂന്നു മാസം തോറും പുറത്തിറങ്ങുന്ന മരിയന്റെ രണ്ടാം ലക്കമാണ് പുതുവര്‍ഷത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. മരിയന്‍ വിശ്വാസികള്‍ക്കും ഭക്തര്‍ക്കും വായനയുടെ പുതിയ ആത്മീയസന്തോഷങ്ങള്‍ നല്കുന്ന വിഭവങ്ങളാല്‍ സമ്പന്നമാണ് ഓരോ ലക്കവും.
ഇത്തവണത്തെ ലക്കത്തില്‍ ലേഖനങ്ങള്‍ എഴുയിരിക്കുന്നവര്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ഡേവീസ് ചിറമ്മേല്‍, ഫാ. സിജോ കണ്ണമ്പുഴ, ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍, ഫാ. ജോനാഥ് കപ്പൂച്ചിന്‍, ലിബിന്‍ ജോ തുടങ്ങിയവരാണ്. മരിയവിജ്ഞാനീയത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്കുന്ന ഈ മാസിക ഇതിനകം ഒരുപാടുപേരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
മരിയഭക്തി വളര്‍ത്തുകയും മരിയഭക്തിയുടെ പ്രചാരകരാകുകയുമാണ് മാസികയുടെ ലക്ഷ്യം. ഫാ. ടോമി ഇടാട്ടാണ് ചീഫ് എഡിറ്റര്‍. മാനേജിങ് എഡിറ്ററായി ബ്ര. തോമസ് സാജും പ്രവര്‍ത്തിക്കുന്നു.
പുതുവര്‍ഷത്തില്‍ മരിയസ്‌നേഹത്തിലേക്ക് നടന്നടുക്കാനുള്ള പുതിയൊരു വഴിയാണ് മരിയന്‍ ത്രൈമാസികയുടെ പുതിയ ലക്കം. മരിയന്‍ ത്രൈമാസിക മരിയന്‍ പത്രത്തിന്‍റെ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വായിക്കാവുന്നതാണ്.