വാഷിംങ്ടണ്‍: യുഎസ്‌നടത്തുന്ന വ്യോമാക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ ജീവിതത്തെ ദുരിതമയമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മതപീഡനത്തിന്റെ ഇരകളായി കഴിയുന്ന ഇവിടെയുള്ള ക്രൈസ്തവസമൂഹത്തിന് പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ് വ്യോമാക്രമണങ്ങള്‍.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം യുഎസ് സേന ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് ഫോഴ്‌സ് തലവന്‍ സുലൈമാനിയെ കൊന്നത് ഇന്നലെയായിരുന്നു. യുഎസ് എംബസി ആക്രമിച്ചതിനെതുടര്‍ന്നായിരുന്നു ഇത്. സുലൈമാനി അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ പദ്ധതിയിടുന്നുണ്ടായിരുന്നുവെന്നാണ് അമേരിക്കയുടെ വാദം. ഇത്തരം സംഭവവികാസങ്ങളെല്ലാം ക്രൈസ്തവരുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
ഇറാക്കിലും ലെബനോന്‍, ഇറാന്‍,സിറിയ എന്നിവിടങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് സൂലൈമാനിയായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തോടെ ഭീകരവാദത്തിന്റെയും അസ്ഥിരതയുടെയും യുഗം കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതായും ക്രൈസ്തവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
യുദ്ധം മറ്റാരെക്കാളും ഇവിടെയുള്ള ക്രൈസ്തവരെയാണ് ബാധിക്കുന്നത്. പലരും പ്രദേശം വിട്ട് പലായനം ചെയ്തിരിക്കുന്നു.