മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെഇ സ്‌കൂളില്‍ വിശുദ്ധ ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം തുടങ്ങിയ സാമൂഹിക ആശയങ്ങളില്‍ ചാവറയച്ചന്റെ കാഴ്ചപ്പാടുകള്‍ വലുതായിരുന്നുവെന്നും ഈ രണ്ടു മേഖലകളിലും അദ്ദേഹം നല്കിയ സംഭാവനകള്‍ ഭാവിതലമുറയ്ക്ക് മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിശുദ്ധ ചാവറയച്ചന്‌റെ പ്രതിഭയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഗവര്‍ണര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.