‘
വത്തിക്കാന്‍ സിറ്റി: കഴി്ഞ്ഞമാസം തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച സ്ത്രീയുടെ കൈയ്ക്ക്, താന്‍ വീഴുമെന്ന് തോന്നിയപ്പോള്‍ ചെറുതായി അടിച്ച് കൈ വിടുവിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തന്നോട് ഒരു ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് വലതുകവിളത്ത് ഉമ്മ നല്കി. പൊതുദര്‍ശനവേളയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ആയിരക്കണക്കിന് വിശ്വാസികള്‍ കാത്തുനില്‌ക്കെ അവരെ അഭിവാദ്യം ചെയ്തു നടന്നുനീങ്ങുമ്പോഴാണ് ഒരു കന്യാസ്ത്രീ ഇറ്റാലിയന്‍ ഭാഷയില്‍ പാപ്പായോട് ഉമ്മ ചോദിച്ചത്.
തരാം പക്ഷേ കടിക്കരുത് എന്ന് പാപ്പ മറുപടിയായി പ്രതികരിച്ചു. ശാന്തരായിരിക്കാനും അഭ്യര്‍ത്ഥിച്ചു.
കടിക്കില്ല എന്ന് വാക്ക് നല്കിയ കന്യാസ്ത്രീയുടെ വലതുകവിളത്ത് പാപ്പ ഉമ്മ നല്കുകയും ചെയ്തു.