ലൂസിയാന: ലൂസിയാനയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ സാത്താന്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. ദേവാലയചുമരുകളില്‍ കറുത്ത പെയ്ന്റ് സ്പ്രേ ചെയ്യുകയും സാത്താന്‍ പ്രതീകങ്ങള്‍ വരച്ചുവയ്ക്കുകയുമാണ് അവര്‍ ചെയ്തത്.മരിയന്‍ ഗ്രോട്ടോ,സെന്റ് തെരേസ ഓഫ് ദ ചൈല്‍ഡ് ജീസസ് കാത്തലിക് ചര്‍ച്ച് എന്നിവയുടെ നേരെയാണ് സാത്താന്‍ ആരാധകര്‍ അക്രമം നടത്തിയത്.
എഴുപത് വര്‍ഷം പഴക്കമുള്ള കൊച്ചുത്രേസ്യയുടെ രൂപത്തില്‍ കറുത്ത പെയ്ന്റ് അടിച്ചിട്ടുണ്ട്. സാത്താനെ സൂചിപ്പിക്കുന്ന 666 എന്ന നമ്പറും എഴുതിയിട്ടുണ്ട്.