Thursday, December 12, 2024
spot_img
More

    ശാരീരികസൗഖ്യത്തിനും മാനസാന്തരത്തിനും പച്ച നിറത്തിലുള്ള അത്ഭുത ഉത്തരീയം


    ശാരീരിക സൗഖ്യമോ മാനസാന്തരമോ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ഒരുപക്ഷേ നമുക്ക് തന്നെയോ നമ്മുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒക്കെയായിരിക്കാം ഈ സൗഖ്യം ആവശ്യമായി വരുന്നത്. ഇത്തരത്തിലുള്ള സൗഖ്യത്തിന് വേണ്ടി ഓരോരുത്തരും പ്രാര്‍ത്ഥിക്കാറുമുണ്ട്.

    പച്ച നിറത്തിലുള്ള ഉത്തരീയം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള സൗഖ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിശ്വാസം. ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലിന് ശക്തമായ ഒരു മാധ്യമമായി പച്ചനിറത്തിലുള്ള ഉത്തരീയം ഉപയോഗിക്കുന്ന പതിവിന് സഭയില്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

    1840 ല്‍ സിസ്റ്റര്‍ ജസ്റ്റീന്‍ ബിസ്‌ക്വെബുറുവിന് പരിശുദ്ധ മറിയത്തില്‍ നിന്ന് ഒരു ദര്‍ശനം ലഭിക്കുകയും അമ്മ പച്ചനിറത്തിലുള്ള ഉത്തരീയം സമ്മാനിക്കുകയുമായിരുന്നു. 1870 ല്‍ പിയൂസ് ഒമ്പതാമന്‍ ഇതിന് അംഗീകാരം നല്കുകയും അന്നുമുതല്‍ ഈ ഭക്തി പ്രചാരത്തിലാവുകയും ചെയ്തു വൈദികന്‍ വെഞ്ചരിച്ച ഉത്തരീയമാണ് ഉപയോഗിക്കേണ്ടത്.

    അമലോത്ഭവയായ മാതാവേ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും പ്രാര്‍ത്ഥിക്കണമേ എന്ന് ചൊല്ലുകയും വേണം. ഈ ഉത്തരീയത്തില്‍ നിന്ന് മഹത്തായ പല കൃപകളും നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ അവ ലഭിക്കുന്നത് ഓരോരുത്തര്‍ക്കും എന്നിലുള്ള വിശ്വാസം ആസ്പദമാക്കിയായിരിക്കും. വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ സൗഖ്യവും മാനസാന്തരവും ലഭിക്കുകയുള്ളൂ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!