Monday, March 17, 2025
spot_img
More

    വിളക്കന്നൂരിലെ അത്ഭുത തിരുവോസ്തി ശാസ്ത്രീയ പഠനങ്ങള്‍ക്കായി വിശുദ്ധ നഗരത്തിലേക്ക്…


    വിളക്കന്നൂര്‍: ഈശോയുടെ തിരുമുഖം പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്ന തിരുവോസ്തി കൂടുതല്‍ ശാസ്ത്രീയപഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി റോമിലേക്ക് . സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാടാണ് തിരുവോസ്തി പ്രാര്‍ത്ഥനാപൂര്‍വ്വം ആദ്യം എത്തിച്ചത്. ഇവിടെയെത്തുന്ന അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ദിക്വാറ്ററോയ്ക്ക് തിരുവോസ്തി പിന്നീട് കൈമാറും. നാളെ സമാപിക്കുന്ന സിനഡില്‍ പങ്കെടുക്കാനാണ് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ഇവിടെയെത്തുന്നത്.

    ഇടവകവികാരി ഫാ. മാത്യു വേങ്ങക്കുന്നേലിന്റെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന സംഘമാണ് തിരുവോസ്തി കാക്കനാടെത്തിച്ചത്. 2013 നവംബര്‍ 15 ന് തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂര്‍ ക്രൈസ്റ്റ് ദ കിംങ് ദേവാലയത്തിലാണ് തിരുവോസ്തിയില്‍ഈശോയുടെ തിരുമുഖം കാണപ്പെട്ടത്.

    ഈ അത്ഭുതംനടന്നതിന് ശേഷം തലശ്ശേരി അതിരൂപത മൂന്നു ദിവസത്തോളം തിരുവോസ്തി നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴും തിരുവോസ്തിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലാത്തതിനാല്‍ പൂജ്യായിട്ടാണ് രൂപത വണങ്ങുന്നത്.

    എങ്കിലും ഇതിനെ ദിവ്യകാരുണ്യഅത്ഭുതമായി കണക്കാക്കുന്നില്ലെന്നാണ് രൂപതയുടെ നിലപാട്. ഔദ്യോഗികവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്ക് ശേഷം മാത്രം മതി അങ്ങനെയൊരു നിലപാടിലെത്താന്‍ എന്നും അതിരൂപത കരുതുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!