റുവാണ്ട: ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിബേഹോയില്‍ ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക ഉയരുന്നു. 1980 ല്‍ പരിശുദ്ധ കന്യാമറിയം മൂന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥനികള്‍ക്ക് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്ന സ്ഥലത്താണ് ബസിലിക്ക ഉയരുന്നത്.
ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്ര വലുപ്പമുള്ള ബസിലിക്ക അടുത്തവര്‍ഷം നവംബറില്‍ കൂദാശ ചെയ്യും. ഇതോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വലുപ്പത്തിന്റെ കാര്യത്തില്‍ പിന്തള്ളപ്പെടും.