കാഡുന: നൈജീരിയായിലെ കാഡുനായില്‍ നിന്ന് നാലു സെമിനാരി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. 18 നും 23 നും ഇടയില്‍ പ്രായമുള്ള നാലുപേരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. തോക്കുധാരികളാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലെ വിദ്യാര്‍ത്ഥികളാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. ആദ്യ വര്‍ഷ ഫിലോസഫി വിദ്യാര്‍ത്ഥികളാണ്. 270 വിദ്യാര്‍ത്ഥികളാണ് ഇവിടെയുള്ളത്.
നൈജീരിയായിലെ അന്തരീക്ഷം വളരെ ഭയാശങ്കകള്‍ നിറഞ്ഞതാണ് എന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. ക്രൈസ്തവരെ അക്രമികള്‍ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമായിമാറിക്കഴിഞ്ഞു.
സെമിനാരിക്കാരെ തട്ടിക്കൊണ്ടുപോയ അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ല.