Sunday, October 13, 2024
spot_img
More

    എളിമയിലേക്ക് വളരാന്‍ ചില എളുപ്പവഴികള്‍

    നമ്മുടെ ജീവിതങ്ങളെ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്ന ഏറ്റവും വലിയ പുണ്യമാണ് എളിമ. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ന് എളിമയുള്ളവര്‍ കുറഞ്ഞുവരികയാണ്. ആധുനിക ലോകം സെല്‍ഫ് പ്രമോഷനും പ്രശസ്തിയും കൈവരിക്കാനുള്ള എളുപ്പവഴികളാണ് നമുക്ക് പറഞ്ഞുതന്നുകൊണ്ടിരിക്കുന്നത്. ആത്മീയമനുഷ്യരെന്ന് വ്യവഹരിക്കപ്പെടുന്ന വ്യക്തികള്‍ പോലും പേരിന്റെയും പ്രശസ്തിയുടെയും പുറകെ പായുകയാണ്. ഈ സാഹചര്യത്തില്‍ എളിമയുള്ളവരാകാന്‍,എളിമയില്‍ ജീവിക്കാന്‍ ചില എളുപ്പവഴികള്‍ പറയാം.

    എളിമയെന്നാല്‍ കുറഞ്ഞ ആത്മാഭിമാനമാണെന്നും എന്നെക്കൊണ്ട് ഒന്നിനും കഴിവില്ലഎന്ന് പറയുന്നതാണെന്നും ഒരു അബദ്ധധാരണയുണ്ട്. പക്ഷേ എളിമയഥാര്‍ത്ഥത്തില്‍ അതല്ല. എളിമയെക്കുറിച്ചുള്ള ഒരു നിര്‍വചനം ഇങ്ങനെയാണ്. humility also means a true awareness of what your are worth,not what you think youre worth or what other people say youre worth.

    എളിമയുള്ളവര്‍ ഏതിനാണോ മുന്‍ഗണന കൊടുക്കേണ്ടത് അതിന് മുന്‍ഗണന കൊടുക്കുന്നവരായിരിക്കും. അതിരുകടന്ന അഭിലാഷങ്ങളെ അവര്‍ ഒരിക്കലും പിന്തുടരുകയില്ല. കൃത്യമായി സമയം പ്രയോജനപ്പെടുത്തുന്നവരുമായിരിക്കും. മറ്റുള്ളവരെ ആദരവോടെസമീപിക്കുന്നവരും കാണുന്നവരുമായിരിക്കും. മറ്റുള്ളവരെ തിരുത്തുന്നതിന് പകരം സ്വന്തം പെരുമാറ്റത്തിലെ കുറവുകള്‍ പരിഹരിക്കാന്‍ ആയിരിക്കും അവരുടെ ശ്രമം.

    നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കുക.ന ാം വെറും പൊടിയാണെന്ന് മനസ്സിലാക്കുക. എന്തുമാത്രം നേടിയാലും നാം മരിക്കുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല. മറ്റുള്ളവരുടെ പ്രശംസയ്‌ക്കോ കൈയടിക്കോ വേണ്ടി ഒന്നും ചെയ്യാതിരിക്കുക. നമ്മുടെ ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി ചെയ്യുക.

    മനുഷ്യന്‍ സാമൂഹികജീവിയാണ്. അതുകൊണ്ട് ആവശ്യം വന്നാല്‍ മറ്റുള്ളവരോട് സഹായം ചോദിക്കാന്‍ മടിക്കരുത്. ഓരോരുത്തര്‍ക്കും അവനവരുടെ വഴികളുണ്ടെന്ന് തിരിച്ചറിയുക. ആരും തന്നെ അനുഗമിക്കാനുള്ളവരല്ലെന്ന് മനസ്സിലാക്കുക. നാം മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്ന നന്മകള്‍ക്കെല്ലാം നന്ദി പറയുക. ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. ആരെയെങ്കിലും മുറിപ്പെടുത്തക്കവിധത്തില്‍ സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുക. എല്ലാകാര്യങ്ങളും എനിക്ക് അറിയാമെന്ന് ശഠിക്കരുത്. മറ്റുള്ളവരെ ശ്രവിക്കാനും സഹായിക്കാനും സന്നദ്ധതയുണ്ടായിരിക്കുക.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!