Friday, November 8, 2024
spot_img
More

    തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ ഹൈവേയില്‍

    കാഡുന: നൈജീരിയായിലെ ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട നാലുസെമിനാരിവിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ മോചിതനായി. പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സെമിനാരിക്കാരന്‍ അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടത്. ബാക്കിയുള്ള മൂന്നുപേര്‍ ഇപ്പോഴും തടവിലാണ്.

    കാഡുനായിലെ കത്തോലിക്കാ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സെമിനാരിവിദ്യാര്‍ത്ഥിയുള്ളത്. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കുകളോടെ കാഡുന – അബുജ ഹൈവേയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

    കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവര്‍ക്ക് നേരെ ഇവിടെ വ്യാപകമായ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!