കൊച്ചി: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ചുമതലയേറ്റു.നിലവില്‍ കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലായിരുന്നു. അദ്േദഹം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മാര് തിയോഡോഷ്യസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.
സീറോ മലങ്കര സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററുമാണ് മാര്‍ തിയോഡോഷ്യസ്.