വത്തിക്കാന്‍ സിറ്റി: ചൈനയിലെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവര്‍ക്കും വൈറസ് ബാധിതര്‍ക്കും വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. മരണമടഞ്ഞവരെ കര്‍ത്താവ് സമാധാനത്തിലേക്ക് ചേര്‍ക്കട്ടെയെന്നും അവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധികള്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ചൈന പോരാട്ടം തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണോ വൈറസ്് ഇതിനകം ഒമ്പതു രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. 1975 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്്. ഇതില്‍ 23 കേസുകള്‍ വളരെ ഗുരുതരാവസ്ഥയിലാണെന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പറയുന്നു.