സൗത്ത് ആഫ്രിക്ക: ദേവാലയത്തില്‍ വചനസന്ദേശം നല്കിക്കൊണ്ടിരിക്കവെ പാസ്റ്റര്‍ കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കന്‍ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലെ റവ. ബാസി ജാക്കല്‍സ് ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.
വചനസന്ദേശം നല്കിക്കൊണ്ടിരിക്കവെ അദ്ദേഹം കസേരയിലേക്ക് ഇരുന്നു. സന്ദേശത്തിന്റെ ഭാഗമായിരിക്കാം അതെന്നേ വിശ്വാസികള്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ അടുത്ത നിമിഷം അദ്ദേഹം നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് മരണകാരണം. പ്രമേഹരോഗബാധിതനുമായിരുന്നു.42 വയസേ ഉണ്ടായിരുന്നുള്ളൂ.