സുഡാന്‍: സുഡാനില്‍ മൂന്ന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. റോമന്‍ കത്തോലിക്കാ ദേവാലയം, ഓര്‍ത്തഡോക്‌സ് ദേവാലയം, സുഡാന്‍ ഇന്റീരിയര്‍ ചര്‍ച്ച് എന്നിവയാണ് നശിപ്പിക്കപ്പെട്ടത്.
താല്ക്കാലികമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദേവാലയങ്ങളായിരുന്നു ഇവ. ജിഹാദികള്‍ ദേവാലയങ്ങള്‍ തീയിട്ട് നശിപ്പിച്ചതുകൊണ്ടായിരുന്നു ഇപ്പോള്‍ താല്ക്കാലികമായി ഈ കെട്ടിടങ്ങളില്‍ ആരാധനകള്‍ നടത്തിയിരുന്നത്. ബ്ലൂ നിലെ സ്‌റ്റേറ്റിലെ ദേവാലയങ്ങളാണ് ഇപ്രകാരം ആക്രമിക്കപ്പെട്ടത്.
പ്രദേശത്തെ ചില മുസ്ലീം മതമൗലികവാദികള്‍ക്ക് ഇവിടെ ക്രൈസ്തവദേവാലയങ്ങള്‍ ഉയരുന്നത് ഇഷ്ടമുള്ള കാര്യമായിരുന്നില്ലെന്നും അതുകൊണ്ടാണ് ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടത് എന്നുമാണ് കരുതുന്നത്.
എന്നാല്‍ ഇതുവരെയും ആക്രമണം നടത്തിയവരെക്കുറിച്ച് പോലീസിന്റെ ഭാഗത്തു നിന്ന് വേണ്ടരീതിയില്‍ അന്വേഷണം നടന്നിട്ടില്ല എന്നും ആരോപണമുണ്ട്.