മാര്‍ ജോസ് പുളിക്കല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി: രൂപതയുടെ പുതിയ ഇടയനായി മാര്‍ ജോസ് പുളിക്കല്‍ ചുമതലയേറ്റു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു തിരുക്കര്‍മ്മങ്ങള്‍. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായി മാര്‍ ജോസ് പുളിക്കലിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചാന്‍സലര്‍ റവ. ഡോ. കുര്യന്‍ താമരശ്ശേരി വായിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്ഥാനാരോഹണ ശുശ്രൂഷയുടെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി മാര്‍ ജോസ് പുളിക്കലിനെതൊപ്പി അണിയിച്ച് അംശവടി ഏല്പിച്ചശേഷം സ്ഥാനിക കസേരയില്‍ ഇരുത്തി.

കാഞ്ഞിരപ്പള്ളിയുടെ നാലാമത് മെത്രാനാണ് മാര്‍ ജോസ് പുളിക്കല്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates