കൊച്ചി: കേരള കത്തോലിക്കാസഭയില്‍ നാളെ മദ്യവിരുദ്ധ ഞായര്‍ ആചരിക്കും. മദ്യവിമുക്ത സഭയും സമൂഹവും എന്നതാണ് ദിനാചരണത്തിന്റെ വിഷയം. എല്ലാ ദേവാലയങ്ങളിലും ദിവ്യബലി മധ്യേ ഇടയലേഖനം വായിക്കും. രൂപത ഇടവക തലങ്ങളില്‍ സെമിനാറുകള്‍, ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രാര്‍ത്ഥനാകൂട്ടായ്മ, തെരുവു നാടകങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.