പാറ്റ്‌ന: വിവേചനങ്ങള്‍ക്ക് മുമ്പില്‍ നിഷ്‌ക്രിയരായിരിക്കാന്‍ സഭയ്ക്കാവില്ലെന്ന് പാറ്റ്‌ന ആര്‍ച്ച് ബിഷപ് വില്യം ഡിസൂസ. രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ന് നമ്മുടെ രാജ്യം വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. മൂല്യങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ അക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ജനാധിപത്യം, സാമൂഹ്യനീതി, സമത്വം എന്നിവയ്‌ക്കെതിരെ തുടര്‍ച്ചയായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സമാധാനപൂര്‍വ്വമായ പ്രക്ഷോഭങ്ങള്‍ നടത്തുന്ന ജനങ്ങളെ പോലീസ് ആക്രമിക്കുന്നു സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പോലും ആക്രമിക്കപ്പെടുന്നു, മൂല്യങ്ങളുടെ സംരക്ഷണം ഭരണഘടനയുടെ പ്രധാന ദൗത്യമാണെന്ന് മനസ്സിലാക്കണം, അദ്ദേഹം പറഞ്ഞു.