പ്രതീക്ഷയറ്റ അവസ്ഥയിലാണോ, ഭയത്തിലും നിരാശയിലുമാണോ, കൊറോണ കാലത്ത് ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ

ലോകത്തെ ഒന്നാകെ ഗ്രസിച്ചിരിക്കുന്ന ഒരു വിപത്തായി മാറിയിരിക്കുകയാണ് കൊറോണ. എല്ലാവരും ഏറിയും കുറഞ്ഞും കൊറോണയുടെ ഭീതിയില്‍ അമര്‍ന്നിരിക്കുകയാണ്.

ലോക്ക് ഡൗണ്‍ ചെയ്ത് വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുന്ന പലരുടെയും മനസ്സില്‍ താന്‍രോഗഗ്രസ്തനാകുമോ തന്റെ പ്രിയപ്പെട്ടവര്‍ക്ക് രോഗം പിടിപ്പെടുമോ എന്നെല്ലാമുള്ള വിചാരങ്ങളുണ്ട്. ഐസൊലേഷനില്‍ കഴിയുന്നവരും ധാരാളം. ഇങ്ങനെ ഭൗതികമായി നോക്കുമ്പോള്‍ നിരാശാഭരിതമായ ചുറ്റുപാടിലാണ് നാം ഓരോരുത്തരും കഴിയുന്നത്.

നാം ജീവിക്കുന്ന ഭൂഖണ്ഡമോ രാജ്യമോ പേരില്‍ വ്യത്യസ്തമായിരിക്കാം.പക്ഷേ എല്ലാവരുടെയും ഉള്ളില്‍ സമാനമായ ആകുലതകളാണ്. ഈ അവസ്ഥയില്‍ നമുക്ക് ആശ്രയിക്കാവുന്നത് ദൈവത്തില്‍ മാത്രമാണ്. ദൈവത്തിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമായി ഈ കൊറോണകാലം നമുക്ക് മാറണം.

അതിനായി സങ്കീര്‍ത്തനം 62 ചൊല്ലി പ്രാര്‍ത്ഥിക്കുക.
ആശ്വാസം ദൈവത്തില്‍ മാത്രം എന്നാണ് ഈ അധ്യായത്തിന്റെ പേര്.

അതെ. നമുക്ക് ദൈവത്തില്‍ മാത്രമേ ആശ്രയിക്കാനുള്ളൂ. മനുഷ്യന് നല്കാന്‍ കഴിയുന്ന ആശ്രയത്വം എത്ര നിസ്സാരം. അതുകൊണ്ട് കണ്ണ് നിറഞ്ഞ്, വിശ്വാസത്തോടെ നമുക്ക് ഈ സങ്കീര്‍ത്തനം ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാം. എല്ലാ നിരാശയും ആകുലതയും നമ്മെ വിട്ടുപിരിയുക തന്നെ ചെയ്യും.

ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം. അവിടുന്നാണ് എനിക്ക് രക്ഷ നല്കുന്നത്……

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates