നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഫുലാനികളുടെ ആക്രമണം വര്‍ദ്ധിക്കുന്നു. മോണിംങ് ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ ആഴ്ചയില്‍ നടന്ന ആക്രമണങ്ങളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ആക്രമണം നടന്നത്. കൊലപ്പെടുത്തിയതിന് ശേഷം ശിരസ് മുറിച്ചുമാറ്റുകയാണ് ചെയ്തതെന്ന് കരുതുന്നു. ശിരസ് അറുത്തുമാറ്റിയ രീതിയിലുള്ള മൃതദേഹത്തിന്റെ ഫോട്ടോകള്‍ പ്രചരിക്കുന്നുണ്ട്.
വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു ആക്രമണമെന്നും ഇരകളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഫുലാനികളുടെ ആക്രമണങ്ങളില്‍ നിരവധി ക്രൈസ്തവര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓപ്പണ്‍ ഡോര്‍സ് യുഎസ്എ 2020 ലെ കണക്കുകള്‍ പ്രകാരം ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളില്‍ പന്ത്രണ്ടാം സ്ഥാനമാണ് നൈജീരിയായ്ക്കുള്ളത്.