കൊളംബിയ: പരിശുദ്ധ കന്യാമറിയം ഹോസ്്പിറ്റലില്‍ പ്രത്യക്ഷപ്പെട്ടു. കൊളംബിയായിലെ റെയ്‌ന സോഫിയ ക്ലിനിക്കിലാണ് സംഭവം നടന്നത്. ടെലിവിഷന്‍ പ്രോഗ്രാമായ primer impacto ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോസ്പിറ്റല്‍ ചാപ്പലിലും വരാന്തയിലുമാണ് മാതാവ് പ്രത്യക്ഷയായിരിക്കുന്നത് എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് അസാധാരമായ രൂപം താന്‍ വരാന്തയില്‍ കണ്ടതെന്ന് ഡോക്ടര്‍ വില്യം പിന്‍സോണ്‍ പറയുന്നു. രണ്ടാമത്തെ ചിത്രം ആദ്യത്തേതിനെക്കാള്‍ കൂടുതല്‍ വ്യക്തവുമായിരുന്നു. അദ്ദേഹമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മാതാവിന്റെ കാലുകള്‍ നിലത്തു പതിഞ്ഞിട്ടുണ്ടായിരുന്നില്ല. പരിശുദ്ധ കന്യാമറിയം സ്‌നേഹമുള്ള അമ്മയാണ്.
ലോകമെങ്ങും കോവിഡ് രോഗത്തിന്റെ തീവ്രതയിലും ദുരിതത്തിലും കഴിയുമ്പോള്‍ രോഗികളെ സന്ദര്‍ശിക്കാനായിട്ടാണ് അമ്മ വന്നത്. ഹോസ്പിറ്റല്‍ ഡയറക്ടര്‍ പറയുന്നു.