Monday, December 23, 2024
spot_img
More

    സിബിസിഐ ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ കോവിഡിനെതിരെ പ്രാര്‍ത്ഥിച്ചു

    ചങ്ങനാശ്ശേരി/ ന്യൂഡല്‍ഹി: കോവിഡിനെതിരെ ലോകം മുഴുവന്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് സിബിസിഐ ഡയലോഗ് ആന്റ് എക്യുമെനിസം കമ്മീഷന്‍ ഭാരതത്തിലെ വിവിധ സഭാ മേലധ്യക്ഷന്മാരെ കോര്‍ത്തിണക്കി വെബ് പ്രെയര്‍ കൂട്ടായ്മയില്‍ ഭാരതത്തിനും ലോകത്തിനുമായി പ്രാര്‍ത്ഥിച്ചു.

    സിബിസിഐ ഓഫീസ് ഫോര്‍ ഡയലോഗ് ആന്റ് ഡസ്‌ക് ഫോര്‍ എക്യുമെനിസം ചെയര്‍മാന്‍ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാകൂട്ടായ്മയില്‍ ഭാരതത്തിലെ വിവിവ ക്രൈസ്തവസഭാ മേലധ്യക്ഷന്മാരും മതനേതാക്കളും പങ്കെടുത്തു. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ആമുഖസന്ദേശം നല്കി. സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഫെലിക്്‌സ് മച്ചാഡോ, കെസിബിസി പ്രസിഡന്റ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവര്‍ സന്ദേശം നല്കി.

    മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ, സിബിസിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് എന്നിവരും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!