കോട്ടയം: ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളായി ചുമതലയേറ്റു. എട്ടുവര്‍ഷത്തിലധികം ദീപികയുടെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍ തുടങ്ങിയപദവികളില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് ഫാ, ബോബി പുതിയ പദവി ഏറ്റെടുക്കുന്നത്.
1887 മുതലുള്ള മലയാളഭാഷയെയും ചരിത്രത്തെയും അടയാളപ്പെടുത്തിയ ദീപിക ദിനപത്രം വരും തലമുറയ്ക്കായി ഡിജിറ്റൈസ് ചെയ്തതും ദീപിക ലൈബ്രറി സാങ്കേതിക മികവോടെ നവീകരിച്ചതും ഫാ. ബോബിയായിരുന്നു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാനയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം നേടി. ഫുള്‍ ബ്രൈറ്റ് ഹെയ്‌സ് സ്‌കോളര്‍ഷിപ്പ് നേടി ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഉപരി ഗവേഷണം നടത്തിവരവെയാണ് ദീപികയുടെ സാരഥ്യം ഏറ്റെടുത്തത്.
കാഞ്ഞിരപ്പള്ളി രൂപതയില്‍ അജപാലനം, സാമൂഹികക്ഷേമ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, സൊസൈറ്റികള്‍, കോളജുകളും സ്‌കൂളുകളും ഉള്‍പ്പടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലയുള്ള സിഞ്ചെല്ലൂസായണ് ഫാ. ബോബി അലക്‌സ് നിയമിതനായിരിക്കുന്നത്.