ന്യൂഡല്‍ഹി: ഡല്‍ഹി മൈനോരിറ്റി കമ്മീഷന്റെ മനുഷ്യാവകാശ അവാര്‍ഡ് ലഭിച്ചവരില്‍ ഒരു വൈദികനുള്‍പ്പടെ മൂന്ന് ക്രൈസ്തവര്‍.
ഈശോസഭാ വൈദികനായ ഫാ. ഡെന്‍സില്‍ ഫെര്‍ണാണ്ടസ്, എസി മൈക്കല്‍, അന്ന പിന്റോ എന്നിവര്‍ക്കാണ് സമൂഹത്തിന് നല്കിയ സംഭാവനകളെ മാനിച്ച് അവാര്‍ഡ് നല്കിയത്. മാര്‍ച്ച് 18 ന് വിജ്ഞാന്‍ ഭവനില്‍ വച്ച് നടത്താനിരുന്ന അവാര്‍ഡ് ദാനചടങ്ങ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സ്വകാര്യ ചടങ്ങായി കമ്മീഷന്റെ ഓഫീസില്‍ വച്ച് ജൂണ്‍ 10 ന് അവാര്‍ഡ്ദാനം നടത്തി.
അന്ന പിന്റോ ഡല്‍ഹിയിലെ പ്രസന്റേഷന്‍ കോണ്‍വെന്റ് സ്‌കൂളിലെ ജിയോഗ്രഫി ടീ്ച്ചറാണ്. ഡല്‍ഹി മൈനോരിറ്റി കമ്മീഷനിലെ മുന്‍ അംഗമാണ് എ സി മൈക്കല്‍. ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ് ഫാ. ഡെന്‍സില്‍ ഫെര്‍ണാണ്ടസ്.