Sunday, December 22, 2024
spot_img
More

    വര്‍ഷിപ്പ് ഓണ്‍ വീല്‍സുമായി ബാംഗളൂരിലെ ദേവാലയം

    ബാംഗളൂര്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ വര്‍ഷിപ്പ് ഓണ്‍ വീലുമായി ബാംഗളൂരിലെ ബഥേല്‍ എ ജി ചര്‍ച്ച്. സാമൂഹ്യ അകലം പാലിച്ച് വിശ്വാസികള്‍ക്ക് ഓരോരുത്തര്‍ക്കും തങ്ങളുടെ വാഹനങ്ങളിലിരുന്ന് തിരുക്കര്‍മ്മങ്ങളില്‍ നേരിട്ട് പങ്കെടുക്കാനുള്ള അവസരമാണ് ദേവാലയം ഒരുക്കിയിരിക്കുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ദേവാലയങ്ങള്‍ വീണ്ടും തുറന്നപ്പോഴായിരുന്നു വിശ്വാസികള്‍ക്കായി ഈ സൗകര്യം ഒരുക്കിയത്.

    ഓരോരുത്തര്‍ക്കും തങ്ങളുടെ വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാതെ തിരുക്കര്‍മ്മങ്ങളില്‍ നേരിട്ട് പങ്കെടുക്കാം. ഒന്നിലധികം സ്‌ക്രീനുകളില്‍ തിരുക്കര്‍മ്മങ്ങള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. വിശ്വാസികള്‍ക്ക് ഈ സൗകര്യം ഏറെ ഉപകാരപ്പെടുന്നതായിട്ടാണ് പ്രതികരണങ്ങള്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!