ഈശോ തന്റെ പീഡാനുഭവങ്ങളെക്കുറിച്ച് സവിസ്തരം വിശദീകരിച്ചിട്ടുള്ളത് മൂന്നു വിശുദ്ധരോടാണ്. ഹംഗറിയിലെ വിശുദ്ധ എലിസബത്ത്, വിശുദ്ധ ബ്രിജീത്ത്, വിശുദ്ധ മാറ്റില്‍ഡ എന്നിവരോടാണ് തന്റെ പീഡാനുഭവരഹസ്യങ്ങളും വേദനകളും ഈശോ പങ്കുവച്ചിട്ടുള്ളത്.
28,430 രക്തത്തുള്ളികളാണ് പീഡാനുഭവവേളയില്‍ തന്റെ ശരീരത്തില്‍ നിന്ന് വാര്‍ന്നുപോയിട്ടുള്ളതെന്നും ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഈ രക്തത്തുള്ളികളെ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ ലഭ്യമാകും എന്നും ഈശോ വ്യക്തമാക്കിയിട്ടുണ്ട്.
രക്തത്തുള്ളികളെ വണങ്ങിക്കൊണ്ട് മൂന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവേ, മൂന്ന് നന്മ നിറഞ്ഞ മറിയമേ, മൂന്ന് ത്രീത്വസ്തുതി ഇവയാണ് ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്. ദിവസം തോറും ഈ പ്രാര്‍ത്ഥന മൂന്നുവര്‍ഷത്തേക്ക് ചൊല്ലിയാല്‍ അവര്‍ക്ക് ശുദ്ധീകരണസ്ഥലത്ത് കിടക്കേണ്ടിവരില്ല എന്നതുള്‍പ്പെടെയുള്ള അനുഗ്രഹങ്ങളാണ് ക്രിസ്തു വാഗ്ദാനം ചെയ്തിരിക്കുന്നത്.