കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ.ജോര്‍ജ് എട്ടുപറയിലിന്റെ സംസ്‌കാരം ഇന്ന് രാവിലെ 11 ന് മങ്കൊമ്പ് തെക്കേക്കര സെന്റ് ജോണ്‍സ് പളളിയില്‍ നടക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
ഞായറാഴ്ച മുതല്‍ പള്ളിയില്‍ നിന്ന് കാണാതായ ഫാ. ജോര്‍ജിനെ ഇന്നലെ പള്ളിമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആലപ്പുഴ മങ്കൊമ്പ് എട്ടുപറയില്‍ പരേതരായ ബേബിച്ചന്റെയും മേരിക്കുട്ടിയുടെയും മകനാണ്. സഹോദരങ്ങള്‍: ചാക്കോച്ചന്‍, ടോമിച്ചന്‍, ജോസഫ് കുഞ്ഞ്, ലൈസാമ്മ, ലിസമ്മ, ആന്‍സമ്മ, സിസ്റ്റര്‍ എല്‍സാമേരി എഫ്‌സിസി.
1996 ജനുവരി നാലിനായിരുന്നു പൗരോഹിത്യം. 2015 മുതല്‍ അമേരിക്കയിലെ ചിക്കാഗോ രൂപതയില്‍ ശുശ്രൂഷ ചെയ്തു. നാട്ടില്‍മടങ്ങിയെത്തിയതിന് ശേഷം ലഭിച്ച ചുമതലയായിരുന്നു പുന്നത്തുറ വികാരിയുടേത്.
ഫാ. ജോര്‍ജിന്റൈ അസ്വഭാവികമരണത്തില്‍ ചങ്ങനാശ്ശേരി അതിരൂപത അഗാധമായ ദു:ഖവും അനുശോചനവും അറിയിച്ചു.