ഹരിയാന: നിര്‍മ്മാണത്തിലിരുന്ന ക്രൈസ്തവദേവാലയത്തില്‍ ഒരു സംഘം ഹൈന്ദവവിശ്വാസികള്‍ സ്ഥാപിച്ച പ്രതിമ പോലീസ് നീക്കം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡിന്റെ ദേവാലയത്തിലാണ് ഹൈന്ദവപ്രതിമ സ്ഥാപിച്ചത്.
ഇവിടെ പണ്ട് ക്ഷേത്രം ഉണ്ടായിരുന്നതായും സംഘം അവകാശപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവിടെ ഏതാനും ദിവസങ്ങളായി പ്രാര്‍ത്ഥനകളും നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ പോലീസിലും ഹരിയാന മുഖ്യമന്ത്രിക്കും ക്രൈസ്തവര്‍ പരാതി നല്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് സാന്നിധ്യത്തില്‍ പ്രതിമ നീക്കം ചെയ്തത്. രണ്ടു ബസ് നിറയെ പോലീസാണ് സ്ഥലത്തെത്തിയത്. പ്രതിമ നീക്കം ചെയ്യുന്നതിന് മുമ്പ് പ്രതിമയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥനകളും നടത്തി.
സ്വകാര്യവ്യക്തിയുടെ കൈവശം 47 വര്‍ഷമായുണ്ടായിരുന്ന സ്ഥലം 15 വര്‍ഷം മുമ്പാണ് അസംബ്ലീസ് ഓഫ് ഗോഡ് വാങ്ങിയത്. നിലവില്‍ അവിടെ ദേവാലയമുണ്ടായിരുന്നു. പുതുതായി ദേവാലയം പണിയുന്നതിനിടയിലാണ് അപ്രതീക്ഷിതമായസംഭവവികാസങ്ങളുണ്ടായത്. പരാതി കൊടുത്തപ്പോള്‍ ആദ്യം പോലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണുണ്ടായത്.പിന്നീട് ഉന്നതാധികാരികള്‍്ക്ക് പരാതി കൊടുത്തതില്‍ പിന്നെയാണ് കേസില്‍ പുരോഗതിയുണ്ടായത്.