കാക്കനാട്: സീറോ മലബാര്‍ സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങര നിയമിതനായി. ഇരിങ്ങാലക്കുട രൂപത, പരീക്കാട്ടുകാര സെന്റ് മേരീസ് ഇടവകാംഗമായ ഇദ്ദേഹം രൂപത വൈസ് ചാന്‍സലറായും മീഡിയ സെന്ററായ ദര്‍ശന്‍ മീഡിയ ഡയറക്ടായും സേവനം ചെയ്തിട്ടുണ്ട്.വെണ്ണൂര്‍ സെന്റ് മേരിസ് പള്ളി വികാരിയായി സേവനം അനുഷ്ഠിച്ചുവരവെയാണ് പുതിയ നിയമനം ഇദ്ദേഹത്തെ തേടിയെത്തിയത്.
ഫാ. ജോബി മാപ്രക്കാവില്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെതുടര്‍ന്നാണ് ഫാ. സെബികുളങ്ങര ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേല്ക്കുന്നത്.
ഫാ. അലക്‌സ് ഓണംപള്ളിയെ മീഡിയ കമ്മീഷന്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. മാനന്തവാടി, ബോസ്പാറ സെന്റ് ജോസഫ്‌സ് ഇടവകാംഗമാണ്.