ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് ഗൗരവപൂർവ്വം വചനം പഠിക്കുകയും സഭയെക്കുറിച്ച് അറിയുകയും സഭയെ സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അതു കൊണ്ടുതന്നെ അദ്ദേഹം നല്ലൊരു വചനപ്രഘോഷകനും ആ അർത്ഥത്തിൽ നല്ലൊരു അദ്ധ്യാപകനുമാണ്. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് ഓൺലൈനായി നൽകിക്കൊണ്ടിരിക്കുന്ന സഭാ പ്രബോധന പഠന പരമ്പരയ്ക്ക് നൽകിയ ആശംസാസന്ദേശത്തിൽ അദ്ദേഹത്തിൻ്റെ രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
സഭയ്ക്ക് നൽകപ്പെട്ടിരിക്കുന്ന വിശ്വാസം നമുക്ക് ആഴത്തിൽ അറിയുവാനും പഠിക്കുവാനും അവസരങ്ങൾ ഉണ്ടാകണം. അതിന് സഹായകമായ പ്രബോധനങ്ങൾ നൽകപ്പെടണം. തീർച്ചയായും സഭയിലൂടെ മിശിഹായെ അടുത്തറിയുവാനും അനുഭവിക്കുവാനും സാധിക്കുമ്പോഴാണ് നമുക്ക് ശരിയായ ദൈവാനുഭവത്തിലേക്ക് വളരുവാൻ സാധിക്കുന്നത്. സഭയക്കുറിച്ചുള്ള രണ്ട് ആധികാരിക പഠനരേഖകൾ ആണ് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥവും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളും. ഈ രണ്ട് ആധികാരിക ഗ്രന്ഥങ്ങളക്കുറിച്ച് നന്നായി പഠിച്ച് വിശ്വാസികൾക്ക് മുന്നിൽ ലളിതമായി അവതരിപ്പിക്കുവാൻ ശ്രമിക്കുകയാണ് പ്രിയപ്പെട്ട ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്.
അദ്ദേഹം എൻ്റെ രൂപതാംഗമാണ്. ഏറെ നാളുകളായി എനിക്ക് അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം. CCC യെക്കുറിച്ചുള്ള ബിജുവിൻ്റെ പഠനങ്ങൾ അനേകർ പ്രയോജനപ്പെടുത്തുന്നുണ്ട്. കൗൺസിൽ പ്രമാണരേഖകളെക്കുറിച്ചുള്ള പഠനങ്ങൾ അടുത്തയിടെയാണ് ആരംഭിച്ചത്.
ഈ പഠനങ്ങൾ അനേകർക്ക് അഴമേറിയ സഭാസ്നേഹത്തിനും ദൈവാനുഭവത്തിനും കാരണമായിത്തീരട്ടെ. മാർ ജോസ് പുളിക്കൽ ആശംസിച്ചു.
മാർ ജോസ് പുളിക്കലിൻ്റെ സന്ദേശത്തിൻ്റെ പൂർണ്ണ രൂപം അറിയുന്നതിനായി ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/7mL5SA9o7TM