Tuesday, July 1, 2025
spot_img
More

    ആഫ്രിക്കന്‍ സഭയില്‍ നിന്ന് ഇറ്റലിയിലെ സഭയ്ക്കുവേണ്ടി സേവനം ചെയ്യുന്ന ഒരു നവവൈദികന്റെ ജീവിതം

    ഇറ്റലി: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് ദ കോംഗോയില്‍ നിന്നുള്ള ഫാ. ജെറോം പാസ്‌ക്കല്‍ എന്ന 29 കാരന്‍ നവവൈദികന്‍ കഴിഞ്ഞ മാസമാണ് ഇറ്റലിയില്‍വച്ച് അഭിഷിക്തനായത്. റീഗിയോ കാലാബ്രിയായിലായിരുന്നു പഠനം. 98 ശതമാനവും കത്തോലിക്കരാണ് ഇവിടെയുളളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡസന്‍കണക്കിന് വൈദികരും സെമിനാരിക്കാരും ഇവിടെ പഠിക്കുന്നുണ്ട്..

    ഇറ്റലിയില്‍ മൂന്നുവര്‍ഷത്തേക്ക് സേവനം അനുഷ്ഠിക്കാനാണ് നവവൈദികന്റെ തീരുമാനം. അതിന് ശേഷം തന്റെ മാതൃഇടവകയിലേക്ക് മടങ്ങിപ്പോകും. ഒരേ സുവിശേഷമായിരുന്നിട്ടും തന്റേതില്‍ നിന്ന് വ്യത്യസ്തമായ ഒരു സഭയില്‍ സേവനം ചെയ്യുന്നത് വ്യത്യസ്തവും പ്രധാനപ്പെട്ടതുമായ ഒരു അനുഭവമാണെന്ന് ഫാ. പാസ്‌ക്കല്‍ പറയുന്നു.

    മറ്റൊരു ശൈലിയും മറ്റൊരു വഴിയുമാണ് ഇത്. വൈദികന്‍ ഏതെങ്കിലും ഒരു രൂപതയ്ക്കുവേണ്ടി മാത്രമുള്ള ആളല്ല എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്, നിങ്ങള്‍ ഒരു വൈദികനാണെങ്കില്‍ ലോകം മുഴുവനും വേണ്ടിയുള്ള ആളാണ്. അദ്ദേഹം പറയുന്നു.

    പൗരോഹിത്യസ്വീകരണത്തിന് വേണ്ടി ആഫ്രിക്കയിലേക്ക് പോകാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് വില്ലനായി. അതോടെയാണ് ഇറ്റലിയില്‍വച്ച് തന്നെ പൗരോഹിത്യം സ്വീകരിക്കാമെന്ന് തീരുമാനമായത്.

    ജൂണ്‍ 27 ന് നടന്ന പ്രസ്തുത ചടങ്ങ് ചെറുപ്പം മുതല്‌ക്കേയുണ്ടായിരുന്ന ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു. കോംഗോയില്‍ സെമിനാരി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസരത്തിലായിരുന്നു ഇറ്റലിയിലേക്കുള്ള ക്ഷണം വന്നത്. ദൈവം അബ്രാഹത്തെ വിളിച്ചതുപോലെയായിരുന്നു അതെന്നാണ് ഫാ. ജെറോം പറയുന്നത്.

    രൂപതാ വൈദികനാകുന്നതിന് രാജ്യം വിട്ടുപോകേണ്ടിവരുമെന്ന് താന്‍ കരുതിയിരുന്നില്ല. പക്ഷേ അതും സംഭവിച്ചു. ഞാന്‍ പൂജ്യത്തില്‍ന ിന്നാണ് ഇവിടെ എല്ലാം തുടങ്ങിയത്. ഭാഷപോലും എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ സെമിനാരികമ്മ്യൂണിറ്റി എല്ലാറ്റിനും തുണയായി കൂടെയുണ്ടായിരുന്നു. അച്ചന്‍ വ്യക്തമാക്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!