Wednesday, February 5, 2025
spot_img
More

    ഫിലിപ്പൈന്‍സില്‍ 21 ദിവസത്തെ സൗഖ്യപ്രാര്‍ത്ഥനയ്ക്ക് ഇന്ന് തുടക്കം

    മനില: രാഷ്ട്രീയമായ അസ്വസ്ഥതകള്‍ക്കും കോവിഡ് പകര്‍ച്ചവ്യാധിക്കുമെതിരെ രാജ്യമൊട്ടാകെയുള്ള പ്രാര്‍ത്ഥനാദിനത്തിന് ഇന്ന് ഫിലിപ്പൈന്‍സില്‍ തുടക്കം കുറിക്കും. 21 ദിവസത്തേക്കുള്ള ഈ പ്രാര്‍ത്ഥനാചരണത്തിന് മുന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് സോക്രട്ടീസാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

    ഓഗസ്റ്റ് അഞ്ചിന് പ്രാര്‍ത്ഥനാദിനം അവസാനിക്കും. വൈദികര്‍ ദേവാലയങ്ങളില്‍ അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ വിശ്വാസികള്‍ക്ക് ലൈവ് സ്ട്രീം വഴി പങ്കെടുക്കാം. നിരാശപ്പെടുകയോ നിരുത്സാഹപ്പെടുകയോ ചെയ്യരുത്.

    നമുക്ക് നമ്മുടെ അമ്മയായ മറിയത്തിലേക്ക് ചെല്ലാം. വിശുദ്ധ ജൂവാന്‍ ഡിയോയോട് അമ്മ പറഞ്ഞത് നമുക്കോര്‍മ്മിക്കാം. എന്നില്‍ ശരണപ്പെടുക, ഞാന്‍ നിങ്ങളുടെ അമ്മയാണ്. ഗ്വാഡെലൂപ്പെ മാതാവ് പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ് വ്യക്തമാക്കി.

    രാജ്യമൊന്നാകെ സൗഖ്യം നേടണം. പതിനായിരക്കണക്കിന് ആളുകള്‍ ജോലിയില്ലാതെ വിഷമിക്കുന്നു. അവസാന നാളില്‍ നാം വിധിക്കപ്പെടുക ദരിദ്രര്‍ക്കും സഹായം അര്‍ഹിക്കുന്നവര്‍ക്കും എന്തുമാത്രം ചെയ്തുകൊടുത്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!